ജനന പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെട്ടു.
കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയിലെ ജനന പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. പൗലോസ് കാളിയമേൽ കോർ എപ്പിസ്‌കോപ്പ യും സഹവികാരി റവ. ഫാ. ബിനു സ്കറിയ കോഴിക്കോടും നേതൃത്വം നൽകി.
നക്ഷത്രം 2024⭐ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നക്ഷത്രം 2024 ⭐ കരോൾ നൈറ്റ് നടത്തപ്പെട്ടു.
പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ് . രാവിലെ 6:00 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടത്തപ്പെടുന്നു.
35-ാമത് അഖിലമലങ്കര സുവിശേഷ മഹായോഗം ഡിസംബർ മാസം 26 മുതൽ പുത്തൻകുരിശ് പാത്രിയർക്കൽ സെന്റർ മൈതാനിയിൽ വെച്ച് നടത്തപ്പെടുന്നു . എല്ലാവരും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുക.
സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സഭയുടെ വിശ്വാസാചാര നടപടികളനുസരിച്ചുള്ള കർമ്മാനുഷ്ടാനങ്ങൾക്കായി 1872 ഇടവ മാസം ഏഴാം തിയ്യതി ( മെയ് മാസം 20) യേശു ക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനായുടെ നാമത്തിൽ സ്ഥാപിതമായി. Read More...