കണ്ണ്യാട്ടുനിരപ്പ് പള്ളി

സെന്റ് ജോൺസ് സണ്ടേസ്കൂൾ

“പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൽ അവരെ തടയരുത്” എന്ന് നമ്മുടെ കർത്താവ് അരുളി ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സ്നേഹത്തിലേക്കും ജീവിത നൈർമല്യത്തിലേക്കുമൊക്കെ തിരിച്ചുവരുവാനായി “നിങ്ങൾ മനസ്സ് തിരിഞ്ഞു കുഞ്ഞുങ്ങളെപ്പോലെ ആകുവിൻ” എന്ന വാക്യത്തിലൂടെ കർത്താവ് വീണ്ടും ഓർമ്മപ്പെടുത്തുന്നു. എന്നാൽ നമ്മുടെ കുഞ്ഞുമക്കളെ റാഞ്ചിക്കൊണ്ട് പോകാൻ തക്കവണ്ണം പാപം ചിറകു വിരിച്ചു നിൽക്കുമ്പോൾ അവരെ ദൈവാശ്രയത്തിലും സത്യവിശ്വാസത്തിലും വളർത്തിക്കൊണ്ടുവരുവാൻ നമുക്ക് കടമയുണ്ട്. അവരുടെ ബാല്യത്തിലെ വിശുദ്ധി ജീവിതത്തിൽ ഉടനീളം ഉണ്ടാകുവാൻ തക്കവണ്ണം അവർക്ക് യേശു എന്ന സ്നേഹ പ്രകാശത്തിന്റെ പകർക്കുന്നു കൊടുക്കുവാൻ സണ്ടേസ്കൂൾ വിദ്യാഭ്യാസം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

പരിശുദ്ധ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആദ്ധ്യാത്മീക സംഘടനയാണ് M.J.S.S.A. അതിന്റെ ഭാഗമായി കണ്ടനാട് ഭദ്രാസനത്തിൽ കോലഞ്ചേരി മേഖലയിൽ , നീറാംമുകൾ ഡിസ്ട്രിക്ടിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. T.J പീറ്റർ തച്ചേത്ത് ന്റെ പരിചയ സമ്പന്നതയിൽ മുപ്പതോളം വരുന്ന അധ്യാപകരുടെ നേത്രത്വത്തിൽ ഒരുപാട് കുഞ്ഞു മക്കളെ ദൈവീക പാതയിലും സത്യവിശ്വാസത്തിലും വളർത്തിക്കൊണ്ടു വരുന്നതിനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.

നേതൃത്വ നിര

ക്ലാസ്സുകൾ (ഓൺലൈൻ ക്ലാസ്സ് വിഡിയോകൾക്കായി ക്‌ളാസിൽ ക്ലിക്ക് ചെയ്യുക)

അദ്ധ്യാപകർ