കണ്ണ്യാട്ടുനിരപ്പ് പള്ളി

സെന്റ് ജോൺസ് യൂത്ത് അസ്സോസിയേഷൻ

സഭാപ്രസംഗി 12:1 - "നിന്റെ യൗവന കാലത്ത് നിന്റെ സൃഷ്ടാവിനെ ഓർത്തുകൊള്ളുക" - ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ച സാധ്യതകളുടെ ഈ കാലഘട്ടത്തിൽ യുവ തലമുറ ദൈവത്തിൽ നിന്നും അകന്ന് സഞ്ചരിക്കുമ്പോൾ വിശ്വാസത്തിൽ അടിയുറച്ച ഒരു യുവ തലമുറയെ വാർത്തെടുക്കാൻ യൂത്ത് അസോയിശേഷന്റെ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്.

Gallery 0Gallery 1
Gallery 0
Gallery 0
Gallery 0

1 തിമോത്തിയോസ് 4:12 ൽ പൗലോസ് ശ്ലീഹ പറയുന്നു - നിന്റെ യൗവനം ആരും തുച്ഛീകരിക്കരുത്. വാക്കിലും , നടപ്പിലും , സ്നേഹത്തിലും , വിശ്വാസത്തിലും , നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക. മാതൃകയുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്ന വലിയ ദൗത്യം യൂത്ത് അസോസിയേഷനിൽ നിക്ഷിപ്തമാണ്. വന്ദ്യ വൈദിക ശ്രേഷ്‌ഠരുടെ അനുഗ്രഹീത മാർഗ നിർദേശങ്ങളോടെ ഏറ്റവും ഭംഗിയായി ഇടവകയുടെ യൂത്ത് അസോസിയേഷൻ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യ പ്രവർത്തനങ്ങൾ

സമൂഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം സേവന സന്നദ്ധതയോടെ മുന്നിൽ ഉണ്ടാവുക എന്നത് പ്രധാനമാണ്. കേരളം വലിയ പ്രതിസന്ധികളെ നേരിട്ട വര്ഷങ്ങളാണ് കടന്നു പോയത്. വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ പലായനം ചെയ്ത് ക്യാമ്പുകളിൽ അഭയം പ്രാപിച്ച മനുഷ്യർക്ക് സഹായ ഹസ്തമാകുവാൻ ഇടവയ്ക്ക് കഴിഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പുകളിലും മറ്റ് സമീപ പ്രദേശങ്ങളിലെ ക്യാമ്പുകളിലുമൊക്കെ ഭക്ഷണവും മരുന്നുകളും മറ്റ് അത്യാവശ്യ സാധന സാമഗ്രികളും എത്തിച്ചുകൊടുക്കാൻ സാധിച്ചു. അതിനായി സദാ സന്നദ്ധമായ ആംബുലൻസ് സൗകര്യം ഒരുപാട് പേർക്ക് ആശ്വാസമായി.

Gallery 0Gallery 1
Gallery 0
Gallery 0
Gallery 0

ലോകം മുഴുവൻ പ്രതിസന്ധിയിലായ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടിയ ഒരു സമയത്ത് യാതൊരു മടിയും കൂടാതെ അതിന് തയ്യാറായ ഇടവകയുടെ യൂത്ത് അസോസിയേഷനിലെ പ്രിയപ്പെട്ടവരേ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരുപാട് സ്ഥലങ്ങളിൽ ഇടവകയുടെ യശസ്സ് ഉയർത്തുവാൻ തക്കവണ്ണം ഈ നിസ്വാർത്ഥ സേവനങ്ങൾക്ക് കഴിഞ്ഞതിനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.