
മർത്തമറിയം വനിതാ സമാജം
പരിശുദ്ധ സഭയിലെ ഏറ്റവും ശ്രേഷ്‌ഠമായ ആദ്ധ്യാത്മീക സംഘടനയാണ് മർത്തമറിയം വനിതാ സമാജം . വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഇടവകയുടെയും സഭയുടെയും നന്മയ്ക്കായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വനിതാ സമാജം ഏറ്റവും ഭംഗിയായി പ്രവർത്തിച്ചു പോരുന്നു. എല്ലാ ഞായറാഴ്ചകളിലും ഒരുമിച്ച് ചേർന്ന് പ്രാർത്ഥിക്കുകയും സേവന സന്നദ്ധരായി ഇടവയുടെ എല്ലാ ആവശ്യങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു .